ന്യൂഡൽഹി: ക്രിമിനൽ വിചാരണയിൽ പോക്സോ നിയമത്തിലെ കൃത്യമായ ഉപവകുപ്പ് ശിക്ഷാ ഉത്തരവിൽ പരാമർശിച്ചില്ല എന്ന കാരണത്താൽ മാത്രം ശിക്ഷയോ അതിലെ നടപടികളോ അസാധുവാകില്ലെന്ന് സുപ്രീം കോടതി. കേസിന്റെ വസ്തുതകൾ വകുപ്പിന് അനുയോജ്യമാണെങ്കിൽ ഇത്തരത്തിലുള്ള സാങ്കേതിക പിഴവുകൾ ശിക്ഷയെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ......
ന്യൂഡൽഹി: ചെക്കിൽ വരുത്തിയിട്ടുള്ള തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തമാണെങ്കിൽ, പ്രതി കുറ്റവിമുക്തനാകാൻ കയ്യക്ഷര വിദഗ്ധന്റെ ശാസ്ത്രീയ പരിശോധനാ ഫലം ഹാജരാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ചെക്ക് തിരിമറി വ്യക്തമായി കാണാമെങ്കിൽ, പ്രതികൾക്കെതിരെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് (NI) ആക്ട് സെക്ഷൻ 138 പ്രകാരം കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് 'രാജാസാബ് വേഴ്സസ് ഹുലഗപ്പ' കേസിൽ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രൾഹാദ് ജോഷിയെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിജെപിയും പ്രതിപക്ഷവും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ധർമേന്ദ്ര പ്രധാൻ തന്റെ രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയത്. ......
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ സമരവിജയം ആഘോഷിച്ച സി.ജെ.പി. പ്രവർത്തകരെ അഭിസംബോധന ചെയ്ത് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഉയർന്ന വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ജനാധിപത്യ ഇന്ത്യയിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കമായിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണത്തിനിടെ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഒരു കേന്ദ്രമന്ത്രി പദമൊഴിയുന്ന ആദ്യ സംഭവമാണിത്.
പ്രതിഷേധത്തിന് നേതൃത്വം നൽകിയത് വെറും രണ്ട് മാസം മുൻപ് രൂപംകൊണ്ട കോക്രോച്ച് ജനതാ പാർട്ടി എന്ന ഓൺലൈൻ കൂട്ടായ്മയാണ് എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി എന്തായിരിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയാണ് നൽകുന്നത്. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി ( നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാർഥി പ്രക്ഷോഭം നിർണായക വഴിത്തിരിവിൽ. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ......
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും സി.ജെ.പി.യുടെ സമരവും ശക്തമായ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അവസാന നിമിഷ തിരുത്തലുകൾ നടന്നതായി രാഷ്ട്രീയവൃത്തങ്ങളിൽ സൂചന. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം വകുപ്പുമാറ്റം നടത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ......
ന്യൂഡൽഹി:നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. എൻ.ടി.എയിലെ (National Testing Agency) 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിനൊപ്പം, പരീക്ഷാ തട്ടിപ്പുകളിൽ ഏർപ്പെടുന്നവർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ഉറപ്പാക്കുന്ന നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ......
മധുര: സ്ത്രീധന പീഡന പരാതി ലഭിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ സ്വന്തം കയ്യിൽ നിന്ന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.
വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവർക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമപരമായി കേസെടുക്കേണ്ട ഗുരുതരമായ കുറ്റകൃത്യം വ്യക്തമായിട്ടും, കൃത്യമായ അന്വേഷണമോ എഫ്.ഐ.ആറോ ഇല്ലാതെ ഇരുവരും ചേർന്ന് പരാതി അവസാനിപ്പിക്കുകയായിരുന്നു. ......
ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ അടയ്ക്കാതെ കുടിശിക വരുത്തുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മോട്ടോർ വാഹന ചട്ടം, 1989 ഭേദഗതി ചെയ്യുന്നതിനായി പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പിഴ അടയ്ക്കാത്തവർക്ക് വാഹന, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ നിഷേധിക്കുന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
കരട് ചട്ടപ്രകാരം, പിഴ കുടിശികയുള്ള വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ 'Not to be Transacted' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും. ......